Secondary menu

വചനദീപ്തി

നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന്‍ സകലദുർമ്മാർഗ്ഗത്തില്‍നിന്നും കാല്‍ വിലക്കുന്നു. നീ എന്നെ ഉപദേശിച്ചിരിക്കയാല്‍ ഞാന്‍ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു. നിന്റെ പ്രമാണങ്ങളാല്‍ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന്‍ സകലവ്യാജമാര്‍ഗ്ഗവും വെറുക്കുന്നു. നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. (സങ്കീര്‍ത്തനം 119)

ആദിയില്‍ വചനമുണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെയായിരുന്നു, വചനം ദൈവമായിരുന്നു (യോഹ 1:1).

ദൈവ വചനത്തെ ഗൗരവമായി എടുക്കുന്നവരെ ദൈവം മാനിക്കും. പ്രശ്നങ്ങളാല് തിങ്ങി നിറയുകയാണ് ലോകം. വിവര വിജ്ഞാന വികസനം ലോകത്തിനു പുതിയ വെളിച്ചം പകര്ന്നിട്ടുണ്ടെങ്കിലും അതേ വിവരവും വിദ്യയും ഉപയോഗിച്ച് കൊണ്ട് തന്നെ മനസുകളെ ഭീതി വീണ്ടും ഇരുട്ടിലാക്കി. ജോലി, സമ്പത്ത്, ആരോഗ്യം എന്നീ മേഖലകളില് ദിനം തോറും പുതിയ പ്രതിസന്ധികളാണ് നാം ഓരോരുത്തരും നേരിടേണ്ടി വരുന്നത്. ഇവ സാര്‍വത്രികമായി എല്ലാവരും അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികള് ആണ്. എന്നാല് അതില് തകര്ന്നു പോകാതെ വിജയം നേടുവാനുള്ള മാര്‍ഗം ദൈവാശ്രയം മാത്രമാണ്. സകലത്തെയും അറിയുന്ന ദൈവത്തിന്റെ ദിവ്യ വചനത്തില് ഉള്ള അചഞ്ചലമായ വിശ്വാസമാണ് ഇപ്പോള് നമുക്ക് വേണ്ടത്. അന്ധകാരത്തില് അണയാത്ത ഒരു ദീപമായി ദൈവ വചനം നമ്മില് കത്തിക്കൊണ്ടിരിക്കുന്നണ്ടെങ്കില് എന്തു പ്രതിസന്ധിയെയും തരണം ചെയ്യുവാന് അത് നമ്മെ പ്രാപ്തരാക്കുക തന്നെ ചെയ്യും.

വി. വേദപുസ്തകവും ഓര്‍ത്തഡോക്‍സ്‌ വിശ്വാസ സത്യങ്ങളും ആധാരമാക്കി എഴുതപെടുന്ന കൂടുതല്‍ ലേഖനങ്ങള്‍ ഈ വിഭാഗത്തില്‍ വായിക്കാം.

Copyright St.Stephens Orthodox Christian Youth Movement 2011-2016