മലങ്കര സഭ

ഓർത്തഡോക്സ് പൌരസ്ത്യ സഭ എന്നത് ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു സ്വയശീർഷക സഭാവിഭാഗവും ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു അംഗസഭയുമാണ്. റോമാ സാമ്രാജ്യത്തിന് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായിവികസിച്ച ക്രൈസ്തവസഭയാണിത്. ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗമാണ് ഓർത്തഡോക്സ് പൌരസ്ത്യ സഭ. ഏക വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകയായ മലങ്കര സഭയുടെ മുപ്പത് മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകളിലായി ഇരുപത്തിയഞ്ചു് ലക്ഷം അംഗങ്ങൾ.പ്രധാനാചാര്യൻ മലങ്കര മെത്രാപ്പോലീത്തയാണ് പ്രധാനാചാര്യൻ. ജാതിയ്ക്ക്കർത്തവ്യനായ പൊതുഭാരശുശ്രൂഷകന്റെ(പൊതുമാടൻ ചെമ്മായി, അർക്കദിയോക്കോൻ) തുടർച്ചയായ മലങ്കര മെത്രാപ്പോലീത്തയുടെ തസ്തിക ചരിത്രപരമാണ്. പൗരസ്ത്യ സഭയുടെ മേല്പട്ടക്കാരെ അപ്പോസ്തലിക സന്ദർശനത്തിന് വരുത്തിയകാലത്തും ഉദയമ്പേരൂർ സുന്നഹദോസിന് ശേഷം റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്നപ്പോഴും സമുദായനേതാവു് പൊതുഭാരശുശ്രൂഷകനായിരുന്നു. അവസാനത്തെ പൊതുഭാരശുശ്രൂഷകൻ മാർത്തോമാ ൧ എന്നപേരിൽ ഒന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയായി. പൗരസ്ത്യ കാതോലിക്കോസുകൂടിയായ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണ് 2010 നവംബർ 1-ആം തീയതി മുതൽ മലങ്കര മെത്രാപ്പോലീത്ത. ആസ്ഥാനം ആദികാലങളിൽ നിരണം, കണ്ടനാട്, അങ്കമാലി, കുറവിലങാട് തുടങിയവ ആസ്ഥാനമായി പ്രവർത്തിച്ചു.19-ആം നൂറ്റാണ്ടു മുതൽ 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ടയം പഴയസെമിനാരിയായിരുന്നു ആസ്ഥാനം. ഇപ്പോൾ ദേവലോകം അരമന.