Secondary menu

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ജനുവരി 27 മുതല്‍

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്റെ 95-ാമത് സമ്മേളനം 2012 ജനുവരി 27 മുതല്‍ ഫെബ്രുവരി 02 വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും.

ബസേലിയോസ് മാര്‍ത്തോമ്മ ദ്വിദിമോസ് പ്രഥമന്‍ വലിയ ബാവ, ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, എന്നിവരും സഭയിലെ മറ്റു തിരുമേനിമാരും വിവിധ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ വിവിധ ദിവസങ്ങളിലെ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ പ്രസംഗിക്കും

 

Copyright St.Stephens Orthodox Christian Youth Movement 2011-2016