Secondary menu

നോമ്പ് കാല ചിന്തകള്‍ - 1

സകലത്തിന്റെയും ഉടയവനായ കര്‍ത്താവേ, ഇന്നേ ദിവസം പാപം കൂടാതെ ഇരിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ. നീതിയില്‍ ഞങ്ങള്‍ പാലിക്കപ്പെടേണമേ.

വലിയ നോമ്പില്‍ പ്രഭാതത്തിന്റെ സ്തുതിപ്പ് ആണിത്. ഇത് തന്നെ ആയിരിക്കണം ഓരോ വിശ്വാസികളുടെയും നോമ്പുകാല പ്രാര്‍ഥനയും. വാഴ്ത്തപെട്ടവനായ കര്‍ത്താവിന്റെ കരുണ നമ്മുടെ മേല്‍ ബലപ്പെടുവാന്‍ ഈ ലോകത്തിന്റെ പരീക്ഷണങ്ങള്‍ക്കായി ശക്തി പ്രാപിക്കുവാന്‍ തിന്മയില്‍ നിന്നും പാപത്തില്‍ നിന്നും ഒഴിഞ്ഞുള്ള വിവേകപൂര്‍ണ്ണമായ നോമ്പ് നമ്മളെ ശക്തിപ്പെടുത്തും.വെടിപ്പോട് കൂടി നോമ്പ് നോല്‍ക്കുകായും ഒപ്പം അഗതികളെ സഹായിക്കുവാനും നാം സമയം കണ്ടെത്തേണം. "സഹോദരന്മാരേ നന്മ ചെയ്യുന്നതില്‍ തളര്‍ന്നു പോകരുത്" എന്ന് തെസലോനിക്ക്യര്‍ക്കു ഏഴുതിയ രണ്ടാം ലേഖനത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പങ്കു വെക്കലിന്റെ ആനന്ദം നമ്മെ പഠിപ്പിച്ച മഹാ പുരോഹിതന്‍ ആയിരുന്നു കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത

നീ ആകാശം കീറി ഇറങ്ങി വന്നെങ്കില്‍ കൊള്ളായിരുന്നു. (യെശയ്യ 64:2). ദൈവം നമ്മിലേക്ക്‌ ഇറങ്ങി വരുമ്പോള്‍ രൂപാന്തരം ഉണ്ടാകും. തീകൊണ്ട് വെള്ളം തിളക്കുന്നത് പോലെയും ഉപയോഗശൂന്യമായ ചുള്ളിക്കമ്പ് പ്രകാശമായും രൂപാന്തരം പ്രാപിക്കുന്നത് പോലെ ദൈവത്തിന്റെ വരവ് നമ്മില്‍ രൂപാന്തരം ഉണ്ടാക്കും. ഈ വിശുദ്ധ നോമ്പില്‍ ദൈവം നമ്മിലേക്ക് ഇറങ്ങി വന്നു രൂപാന്തരം പ്രാപിക്കാന്‍ ഇടയാകട്ടെ.  പിതാക്കന്മാര്‍ നമ്മെ പഠിപ്പിച്ചത് പോലെ വിവേക പൂര്‍ണമായ നൊമ്പാലെ നമ്മുക്ക് ആ രൂപന്തരതിനുള്ള കൃപ ലഭിക്കട്ടെ.

Copyright St.Stephens Orthodox Christian Youth Movement 2011-2016