പാരിഷ് മിഷന് തുടക്കമായി
കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഉള്ള പാരിഷ് മിഷന് നമ്മുടെ ഇടവകയില്‍ 20-3-2012 നു ആരംഭിച്ചു. 20 നു നടന്ന യോഗത്തില്‍ ഇടവക വികാരി ബഹു. സി. ഡാനിയേലച്ചന് സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ഔദ്യോഗികമായി പാരിഷ് മിഷന്റെ ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അതിനു ശേഷം നടന്ന ധ്യാനയോഗത്തിനു റവ. ഫാ. ജോണ്‍ ടി. വര്‍ഗീസ്സ് നേതൃത്വം നല്കി.
തുടര്‍ന്നുള്ള ദിവസങ്ങളിലും ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനവും വൈകുന്നേരങ്ങളില്‍ ധ്യാനയോഗങ്ങളും നടക്കും. 2012 മാര്ച് 22 നു സമാപിക്കുകയും ചെയ്യും.