പാരിഷ് മിഷന് സമാപിച്ചു
2012 മാര്‍ച്ച് 20 മുതല്‍ നമ്മുടെ ഇടവകയില്‍ കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന പാരിഷ് മിഷന് സമാപിച്ചു. ഈ ദിവസങ്ങളില്‍ പാരിഷ് മിഷന് ഭാഗമായി നടന്ന ഭവന സന്ദര്‍ശനങ്ങള്‍ക്കും ധ്യാനയോഗങ്ങള്‍ക്കും കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മേത്രാപോലീത്തായും മറ്റു ബഹു. വൈദികരും നേതൃത്വം നല്കി. സമാപന ദിവസമായ ഇന്നലെ വൈകുന്നേരം സന്ധ്യാനമസ്കാരത്തിനു റവ. ഫാ. മാത്യൂസ് പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ധ്യാന യോഗം റവ. ഫാ. നെല്‍സണ്‍ ജോണ്‍ നേതൃത്വം നല്കി.