Secondary menu

 

ഓർത്തഡോക്സ്‌ ക്രൈസ്തവ ബാലസമാജം തലവൂർ ഗ്രൂപ്പ് മീറ്റിംഗ്

ഓർത്തഡോക്സ്‌  ക്രൈസ്തവ ബാലസമാജം തലവൂർ ഗ്രൂപ്പ് മീറ്റിങ്ങും അർദ്ധ ദിന സെമിനാറും 2016 നവംബർ 13 ഞായറാഴ്ച  ഉച്ചക്ക് 1 മാണി മുതൽ കൊല്ലം ഭദ്രാസന മെത്രാപോലീത്ത അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമനസ്സിലെ മഹനീയ സാന്നിദ്ധ്യത്തിലും കൊല്ലം മെത്രാസന ബാലസമാജം ഭാരവാഹികളുടെ നേതൃത്തത്തിലും  നമ്മുടെ ഇടവകയിൽ (പാണ്ടിത്തിട്ട സെൻറ്‌  സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളി) വച്ച് നടത്തപ്പെടുന്നു.
 
വിശദമായ നോട്ടീസ്  ചുവടെ 

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ  പാണ്ടിത്തിട്ട സെന്റ് ജോർജ്ജ് മന്ദിരത്തിൽ  പരേതനായ ശ്രീ. എം. വൈ. ജോർജ്ജിന്റെ ഭാര്യ കുട്ടിയമ്മ ജോർജ്ജ്  നിര്യാതയായി. 94  വയസ്സായിരുന്നു. പരേതയായ  ശ്രീമതി.സൂസമ്മ ജോർജ്ജ് , ശ്രീ. ജോൺ.എം.ജോർജ്ജ്, ശ്രീമതി. ശോഭി മാമ്മൻ, ശ്രീമതി. ഷേർളി വർഗ്ഗീസ്,  ശ്രീമതി. ഷൈനി ലാലു  എന്നിവർ മക്കളും ശ്രീ. ജോർജ്ജ്, ശ്രീമതി. ലുദിയാമ്മ ജോൺ, ശ്രീ. കെ.എം. മാമ്മൻ, ശ്രീ. വർഗ്ഗീസ്, ശ്രീ. പി.വി. ലാലു  എന്നിവർ മരുമക്കളും ആണ്.
സംസ്ക്കാരം തിങ്കളാഴ്ച്ച (ജൂലൈ 11  2016) രാവിലെ 11  മണിക്ക്.

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ  പാണ്ടിത്തിട്ട മുട്ടോട്ടു വീട്ടിൽ വൈ. തങ്കച്ചൻ  നിര്യാതനായി. 75 വയസ്സായിരുന്നു. പുത്തൂർ തട്ടാരുതുണ്ടിൽ പരേതയായ കുഞ്ഞമ്മയാണു ഭാര്യ. സൂസമ്മ, ഷേർലി, കുഞ്ഞുമോൾ, സുജ എന്നിവർ മക്കളും രാജു, കുഞ്ഞപ്പൻ, ജോര്ജ്ജുകുട്ടി, റോയി എന്നിവർ മരുമക്കളും ആണ്.
സംസ്ക്കാരം തിങ്കളാഴ്ച്ച (ജനുവരി 4 2016) 3 മണിക്ക് അഭി. ജോസഫ്  മാര് ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ.

പെരുനാള്‍ മഹാമഹവും കണ്‍വെന്ഷനും 2016

ദൈവേഷ്ടമായാല്‍, ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2016 ജനുവരി 2 മുതല്‍ 8 തീയതികളില്‍  ഇടവക മെത്രാപ്പോലീത്താ നി.വ.ദി.ശ്രീ.

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയിൽ പെട്ട മുട്ടോട്ടു ജോണ്‍സ് വില്ലയില്‍ ശ്രീ. ബേബി ജോണ്‍സണ്‍ന്‍റെ ഭാര്യ ശ്രീമതി. അനില ജോണ്‍സണ്‍ നിര്യാതയായി.  അനുജ ജോണ്‍സന്‍ , അഞ്ജലി ജോണ്‍സന്‍ എന്നിവര്‍ മക്കള്‍ ആണ്. സംസ്കാരം 9/10/2015 നു നമ്മുടെ പള്ളിയില്‍ വച്ച് നടന്നു.
 
പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയിൽ പെട്ട സന്തോഷ് ഭവനില്‍(ചിറയില്‍ വീട്) ശ്രീ. ജോസ്സ് ജോര്ജ്ജ് നിര്യാതനായി 40വയസ്സായിരുന്നു. പാണ്ടിത്തിട്ട സന്തോഷ് ഭവനില്‍ ശ്രീ. കെ. ജോര്‍ജ്ജിന്റെയും പരേതയായ  ശ്രീമതി കുഞ്ഞുമോള്‍ ജോര്ജ്ജിന്റെയും മകനാണു.ശ്രീമതി അജി ജോസ്സ്  ഭാര്യയും അലന്‍ ജോസ്സ്, ആല്‍ബിന്‍ ജോസ്സ് എന്നിവര്‍ മക്കളുമാണ്.
 
പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016