Secondary menu

 

ഈ മനുഷ്യന്‍ വാസ്തവത്തില്‍ നീതിമാന്‍ ആയിരുന്നു.(ധ്യാനം)

യേശുവിനെ ക്രൂശിച്ച പടക്കൂട്ടത്തിലെ ശതാധിപന്റെ ആത്മഗതം വലിയ വിശ്വാസ പ്രഖ്യാപനമായി ഞങ്ങള്‍ കാണുന്നു. ആറാം മണി ആയപ്പോള്‍ സൂര്യന്‍ ഇരുണ്ടു അന്ധകാരമായി, ദൈവമന്ദിരത്തിലെ തിരശീല നടുവേ ചിന്തി. ഈ അന്ധകാരവും തമസ്കരണവും കണ്ടു ഞങ്ങള്‍ ഭയപ്പെടുന്നു കര്‍ത്താവേ!. പക്ഷെ അപ്പോഴും നീ നീതിമാന്‍ ആണെന്ന് വിശ്വസിക്കുവാനും നിന്നെ ദൈവപുത്രനെന്നു വിളിച്ചു ഈ ലോകത്തിനു സാക്ഷിക്കുവാനും പലപ്പോഴും ഞങ്ങള്‍ക്ക് സാധിക്കുന്നില്ല.

മഹിമയോടക്കബറീന്നും

ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയമാണു പരിശുദ്ധ നോമ്പ്കാലം. ഓരോ ജാഗരണങ്ങളും ഈ ബന്ധം സുദൃഡമാക്കുന്നു. പ്രതിസന്ധികളില്‍ ഇടരുവാന്‍ ഇടതരാത്ത ഒരു ദൈവം കര്‍മ്മമണ്ഡലത്തെ ഫലപ്രദമാക്കുന്ന ഒരു യാഹ്. ശത്രുവിനെ നിഷ്പ്രഭനാക്കുന്ന ഒരു വിജയക്കൊടി. "യഹോവാ നിസ്സി" സ്വയം സമര്‍പ്പണത്തില്‍ ഇവ നമുക്ക് പ്രാപ്യമാവുകയാണ്.

ചരമ അറിയിപ്പ് (07.03.2012)

നമ്മുടെ ഇടവകയില്‍ പെട്ട  പാണ്ടിത്തിട്ട വലിയവിളയില്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ മറിയാമ്മ ലൂക്കോസ് (79) നിര്യതയായി. മുളവന മരുതൂര്‍ കുടുംബാംഗമാണ്.      

നോമ്പ് കാല ചിന്തകള്‍ - 1

സകലത്തിന്റെയും ഉടയവനായ കര്‍ത്താവേ, ഇന്നേ ദിവസം പാപം കൂടാതെ ഇരിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ. നീതിയില്‍ ഞങ്ങള്‍ പാലിക്കപ്പെടേണമേ.
വലിയ നോമ്പില്‍ പ്രഭാതത്തിന്റെ സ്തുതിപ്പ് ആണിത്. ഇത് തന്നെ ആയിരിക്കണം ഓരോ വിശ്വാസികളുടെയും നോമ്പുകാല പ്രാര്‍ഥനയും. വാഴ്ത്തപെട്ടവനായ കര്‍ത്താവിന്റെ കരുണ നമ്മുടെ മേല്‍ ബലപ്പെടുവാന്‍ ഈ ലോകത്തിന്റെ പരീക്ഷണങ്ങള്‍ക്കായി ശക്തി പ്രാപിക്കുവാന്‍ തിന്മയില്‍ നിന്നും പാപത്തില്‍ നിന്നും ഒഴിഞ്ഞുള്ള വിവേകപൂര്‍ണ്ണമായ നോമ്പ് നമ്മളെ ശക്തിപ്പെടുത്തും.വെടിപ്പോട് കൂടി നോമ്പ് നോല്‍ക്കുകായും

ചരമ അറിയിപ്പ് (21/02/2012)

നമ്മുടെ ഇടവകയില്‍ പെട്ട താമരക്കുടി ജോണ്‍സന്‍ ഹൌസില്‍ ശ്രീ. എം. ജോര്‍ജ്ജ് നിര്യാതനായി. 89 വയസ്സായിരുന്നു. റവ. ഫാ. ജേക്കബ്‌ ജോര്‍ജ്ജ്, ശ്രീ. ജി. സാംകുട്ടി, ശ്രീ . ജി. പൊന്നച്ചന്‍, ജോണ്‍സന്‍ ജോര്‍ജ്ജ് എന്നിവര്‍ മക്കള്‍ ആണ്. ശവസംസ്കാരം നാളെ കഴിഞ്ഞു പള്ളി സെമിത്തേരിയില്‍. 23-02-2012 നു രാവിലെ 10 മണിക്ക് ശുശ്രൂഷകള് ഭവനത്തില്‍ ആരംഭിക്കും എന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു

പ്രാര്‍ത്ഥനയോടെ അമ്പതു നോമ്പിലേക്ക്


കര്‍ത്താവിന്റെ കഷ്ടാനുഭവത്തിന്റെ സ്മരണയുടെ ഒരുക്കമായി കൈക്കൊള്ളുന്ന അമ്പതു നോമ്പ് അഥവാ വലിയ നോമ്പ് സഭയിലെ എറ്റവും പ്രാധാന്യമേറിയ നോമ്പാണ്. അമ്പതു നോമ്പ് അനുഷ്ടിക്കുന്നത് ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കാനും, ആ പീഡാനുഭവത്തിലേക്ക് താദ്ദാത്മ്യപ്പെടാനും, ജീവിതത്തില്‍ നേരിടുന്ന വൈഷമ്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനും, ത്യാഗങ്ങള്‍ സഹിക്കാനും സര്‍വ്വോപരി ജീവിതത്തില്‍ ദൈവിക സാന്നിധ്യം രൂപപ്പെടുത്താനുമാണ്.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016