Secondary menu

 

പെരുന്നാള്‍ കണ്‍വെന്‍ഷനു തുടക്കം

വി. സ്തെഫനോസ് സഹദായുടെ 2012 ആണ്ടത്തെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കണ്‍വെന്‍ഷനു ഭക്തി പൂര്‍വമായ ആരംഭം.2012 ജനുവരി 4 നു സന്ധ്യാനമാസ്കാരത്തെ തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മുന്‍ ഇടവക വികാരി റവ.ഫാ.ജോര്‍ജ് കുട്ടി കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു. റവ. ഫാ. ഓ.തോമസ്‌, ഇടവക വികാരി റവ. ഫാ. സി. ഡാനിയേല്‍ തുടങ്ങിയ ബഹു വൈദികര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.അതെ തുടര്‍ന്ന് റവ.ഫാ. ടൈറ്റസ്സ് ജോണ്‍ തലവൂര്‍ സംഗീതാത്മക വചന ശുശ്രൂഷ നയിച്ചു.

ആറാം ഓര്‍മ്മപ്പെരുന്നാള്‍

മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ ആറാം ഓര്‍മ്മപ്പെരുന്നാള്‍ തിരുമനസ് കബറടങ്ങിയിരിക്കുന്ന ശാസ്താംകോട്ട മൗണ്ട് ഹൊറേബ് മാര്‍ ഏലിയാ ചാപ്പലില്‍ നടക്കുന്നു. ജനവരി 15 ന് ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറും. ജനവരി 25, 26 തീയതികളിലാണ് ഓര്‍മ്മപ്പെരുന്നാള്‍. ബസ്സേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. വിവിധ ഭദ്രാസനങ്ങളില്‍ നിന്ന് പദയാത്രയായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

പുതുവര്‍ഷ ജാഗരണം


പുതിയ വര്‍ഷത്തിലേക്ക് പ്രാര്‍ത്ഥനയോടെ പ്രവേശിക്കുവാന്‍ ഒരുങ്ങുന്ന വിശ്വാസികള്‍ക്കായി ആണ്ടുതോറും നടത്തി വരാറുള്ള പുതു വര്‍ഷ ജാഗരണം 2011 ഡിസംബര്‍ 31ന് നടക്കും.

വചനദീപ്തി

നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന്‍ സകലദുർമ്മാർഗ്ഗത്തില്‍നിന്നും കാല്‍ വിലക്കുന്നു. നീ എന്നെ ഉപദേശിച്ചിരിക്കയാല്‍ ഞാന്‍ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു. നിന്റെ പ്രമാണങ്ങളാല്‍ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന്‍ സകലവ്യാജമാര്‍ഗ്ഗവും വെറുക്കുന്നു. നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. (സങ്കീര്‍ത്തനം 119)

മലരുകള്‍ :: ഒരു ആമുഖം

വളര്‍ന്നു വരുന്ന ബാലസമാജ അംഗങ്ങളുടെയും യുവജനപ്രസ്ഥാനം പ്രവര്‍ത്തകരുടെയും കലാസാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും ആയി ststephensmoc.com ഒരുക്കുന്ന ഒരു വേദി ആണ് മലരുകള്‍.

നമ്മുടെ ഇടവകയില്‍ ഉള്ള കുരുന്നുകളുടെയും യുവാക്കളുടെയും സര്‍ഗശേഷി നമ്മള്‍ക്ക് ഇവിടെ പരിചയപ്പെടാം.

പെരുന്നാള്‍ മഹാമഹം 2012

നീതിമാന്റെ ഓര്‍മ്മ വാഴ്വിന്നായി തീരട്ടേ
പുറം ഒന്ന്
പുറം രണ്ട്

വി. സ്തെഫനോസ് സഹദായുടെ 2012 ആണ്ടത്തെ കണ്‍വെന്‍ഷനും പെരുനാള്‍ മഹാമഹവും സമുന്നതമായി കൊണ്ടാടുന്നു.ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2012 ജനുവരി 4 മുതല്‍ 9 തീയതികളില്‍. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ നി.വ.ദി. ശ്രീ. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനിയുടെ മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും നടത്തപ്പെടുന്നു.

പ്രധാന പ്രാസംഗികര്‍

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016