Secondary menu

 

ക്രിസ്തുമസ് കാരള്‍ സര്‍വീസ്‌ 2013

സെന്റ്‌ സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് കാരള്‍ സര്‍വീസ്‌ ഇത്തവണയും 2013 ഡിസംബര്‍ മാസം 23 നു ബഹു. ഇടവക വികാരി റവ. ഫാ. സി. ദാനിയേലിന്റെ അധ്യക്ഷതയില്‍ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ക്രിസ്തുമസ് കരോള്‍

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം"

നിലാവിന്റയും റാന്തല്‍ വിളക്കുകളുടെയും   പ്രകാശത്തില്‍ നക്ഷത്രവിളക്കുകളും പാട്ടുകളുമായി  ഉണ്ണിയേശുവിന്റെ  ജനനം വിളിച്ചറിയിച്ചു കൊണ്ട് നമ്മുടെ ഇടവകയിലെ ഈ വര്‍ഷത്തെ കരോള്‍ 2013 ഡിസംബര്‍ മാസം 18, 20,22 തീയതികളില്‍ നടക്കുന്നതാണ്.

കേരളത്തിലെ ക്രൈസ്തവ സഭകള്‍: ഭാഗം രണ്ട്

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളെപ്പറ്റി ഒരു ചെറുതും എന്നാല്‍ വായനക്കാര്‍ക്ക് വിജ്ഞാനദായകവുമായേക്കാവുന്ന ഒരു പഠനത്തിനു ഞങ്ങള്‍ മുതിരുകയാണ്. ഈ പരമ്പരയില്‍ കേരളത്തിലെ എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും ചരിത്രം, വിശ്വാസസംഹിതകള്‍ എന്നിവ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനാണു ടീം കാര്‍മല്‍ ഇവിടെ ശ്രമിക്കുന്നത്. ഇതൊരു വിമര്‍ശനാത്മകമായ പഠനമല്ല, പ്രത്യുത, ഓരോ സഭയുടെയും ചരിത്രം അതതു സഭകളുടെ വീക്ഷണകോണില്‍ നിന്നും പരിശോധിക്കാനാണ് ഞങ്ങള്‍ മുതിരുന്നത്. ഇത് ഒരു പൂര്‍ണ്ണമായ ഒരു പഠനം ആയിക്കൊള്ളണം എന്നുമില്ല. പരിധികള്‍ക്കുള്ളില്‍ നിന്നും ഇത് പരമാവധി മികവുറ്റതാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ലേഖന പരമ്പരയുടെ രണ്ടാം ഭാഗമാണ് ഇത്.

കേരളത്തിലെ ക്രൈസ്തവ സഭകള്‍: (999--- ഭാഗം ഒന്ന്

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളെപ്പറ്റി ഒരു ചെറുതും എന്നാല്‍ വായനക്കാര്‍ക്ക് വിജ്ഞാനദായകവുമായേക്കാവുന്ന ഒരു ചെറു പഠനത്തിനു ഞങ്ങള്‍ മുതിരുകയാണ്. ഈ പരമ്പരയില്‍ കേരളത്തിലെ എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും ചരിത്രം, വിശ്വാസസംഹിതകള്‍ എന്നിവ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനാണു ടീം കാര്‍മല്‍ ഇവിടെ ശ്രമിക്കുന്നത്. ഇതൊരു വിമര്‍ശനാത്മകമായ പഠനമല്ല, പ്രത്യുത, ഓരോ സഭയുടെയും ചരിത്രം അതതു സഭകളുടെ വീക്ഷണകോണില്‍ നിന്നും പരിശോധിക്കാനാണ് ഞങ്ങള്‍ മുതിരുന്നത്. ഇത് ഒരു പൂര്‍ണ്ണമായ ഒരു പഠനം ആയിക്കൊള്ളണം എന്നുമില്ല. പരിധികള്‍ക്കുള്ളില്‍ നിന്നും ഇത് പരമാവധി മികവുറ്റതാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

ആദ്യമായി കേരളത്തിലെ ഏറ്റവും വലിയ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം ആയ സീറോമലബാര്‍ സഭ കത്തോലിക്കാ സഭയുടെ തന്നെ മറ്റൊരുപൌരസ്ത്യ സഭാവിഭാഗം ആയ മലങ്കര കത്തോലിക്കാ സഭ എന്നിവയെ പറ്റി ഇവിടെ സംക്ഷിപ്തം ആയി വിശദീകരിക്കുന്നു.

ചരമ അറിയിപ്പ്(10-05-2013)

നമ്മുടെ ഇടവകയില്‍ പെട്ട കോക്കാട്ട് വിളയില്‍ വീട്ടില്‍ ശ്രീ. വൈ.പുന്നൂസ് നിര്യാതനായി. 87 വയസ്സായിരുന്നു. പരേതയായ ശ്രീമതി. തങ്കമ്മ പുന്നൂസ് ആണ് ഭാര്യ. ശ്രീ.  പി. കെ. ബോസ്, ശ്രീ. പി. കെ. ജോസ്,  ശ്രീ. പി. കെ. സാബു, ശ്രീമതി. ലീലാമ്മ വര്‍ഗ്ഗീസ്സ്, ശ്രീമതി. വത്സമ്മ രാജന്‍, ശ്രീമതി.

വാര്‍ഷിക പൊതു യോഗം

നമ്മുടെ ഇടവകയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതു യോഗം 2013 മെയ്‌ മാസം 12 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സംയുക്ത പ്രാര്‍ത്ഥന യോഗത്തിനു ശേഷം ബഹു. ഇടവക വികാരി റവ. ഫാ. സി. ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടുന്നതാണ്.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016