Secondary menu

 

ചരമ അറിയിപ്പ് (17-04-2013)

നമ്മുടെ ഇടവകയില്‍ പെട്ട  പട്ടാഴി കന്നിമേല്‍ ബിനു ഭവനില്‍ പരേതനായ സി. ഡാനിയേലിന്റെ ഭാര്യ  അന്നമ്മ  നിര്യാതയായി. 87 വയസ്സായിരുന്നു. പരേതനായ ശ്രീ. പാപ്പച്ചന്‍, ശ്രീ.  ജോര്‍ജ്ജ്കുട്ടി, ശ്രീമതി. കുഞ്ഞുമോള്‍, ശ്രീമതി. റോസമ്മ  എന്നിവര്‍ മക്കള്‍ ആണ്.

ശവസംസ്ക്കാരം നാളെ  18.04.2013 വ്യാഴം രാവിലെ  11മണിക്ക് പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ . പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു

ഓ.വി.ബി.എസ്സ് സമാപനം നാളെ

നമ്മുടെ ഇടവകയില്‍ 2013 ഏപ്രില്‍ മാസം 3 മുതല്‍ നടന്നു വന്ന ഓ.വി.ബി.എസ്സ് നാളെ (2013 ഏപ്രില്‍ മാസം 14) വി.കുര്ബാനനന്തരം നടക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും. ഇന്ന് വൈകുന്നേരം നാലിന് ഓ.വി.ബി.എസ്സിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള റാലിയും തുടര്‍ന്ന് കുട്ടികള്‍ക്ക് ഹൂസോയോ നല്ക്കുന്നതുമാണ്.

അഭി.ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറടക്കം ഇന്ന്‍

കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത  അഭി.ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷ ഒരു മണിക്ക് ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ ആരംഭിക്കും.

ഉയിര്‍പ്പ് പെരുന്നാള്‍ ആശംസകള്‍


മഹത്തായ ത്യാഗത്തിന്‍റെയും സമാധാനത്തിന്‍റെയും തത്വങ്ങള്‍ ഉദ്ഘോഷിക്കുന്ന ഈ ഉയിര്‍പ്പ് പെരുന്നാള്‍ ദിവസത്തില്‍ പാണ്ടിത്തിട്ട സെന്റ്‌ സ്റ്റീഫെന്‍സ് ഓര്‍ത്തോഡോക്സ് പള്ളിയുടെ ഹൃദ്യമായ ആശംസകള്‍ 

ഓ.വി.ബി.എസ്സ്. 2013

“Humble yourselves before the Lord and he will exalt you”

നമ്മുടെ ഇടവകയിലെ ഈ വര്‍ഷത്തെ ഓ.വി.ബി.എസ്സ് 2013 ഏപ്രില്‍ മാസം 3 തിയതി മുതല്‍ ഏപ്രില്‍ 14 വരെ നടക്കുന്നതാണ്. ഈ വര്‍ഷത്തെ തീമും ആമുഖവും കാണുന്നതിനു  ചുവടെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

OVBS 2013 Theme Song & Inroduction

വചനിപ്പ്‌ പെരുന്നാള്‍ (മാര്ച്ച് 25)

"പ്രാര്‍ത്ഥിപ്പാന്‍ ദൈവത്തിന്‍ മുന്‍പില്‍ 
മറിയാം നിന്നീടും നേരത്തഗ്നിജ്വാലാവൃതനാം
ദൂതന്‍ സവിധെ ചെന്നുര ചെയ്തേവം
രാജ തനൂജന്‍ മേവുമതാം
മണി മന്ദിരമേ ശ്ലോമോ തേ
നിന്നിലമര്ന്നീടും ധനവാന്‍ ക്ഷാമം ജനതയ്ക്കാറ്റിടുവാന്‍-നിന്നഗതിത്വം മായിച്ചാന്‍ " 

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016