Secondary menu

കേരളത്തിലെ ക്രൈസ്തവ സഭകള്‍: ഭാഗം രണ്ട്

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളെപ്പറ്റി ഒരു ചെറുതും എന്നാല്‍ വായനക്കാര്‍ക്ക് വിജ്ഞാനദായകവുമായേക്കാവുന്ന ഒരു പഠനത്തിനു ഞങ്ങള്‍ മുതിരുകയാണ്. ഈ പരമ്പരയില്‍ കേരളത്തിലെ എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും ചരിത്രം, വിശ്വാസസംഹിതകള്‍ എന്നിവ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനാണു ടീം കാര്‍മല്‍ ഇവിടെ ശ്രമിക്കുന്നത്. ഇതൊരു വിമര്‍ശനാത്മകമായ പഠനമല്ല, പ്രത്യുത, ഓരോ സഭയുടെയും ചരിത്രം അതതു സഭകളുടെ വീക്ഷണകോണില്‍ നിന്നും പരിശോധിക്കാനാണ് ഞങ്ങള്‍ മുതിരുന്നത്. ഇത് ഒരു പൂര്‍ണ്ണമായ ഒരു പഠനം ആയിക്കൊള്ളണം എന്നുമില്ല. പരിധികള്‍ക്കുള്ളില്‍ നിന്നും ഇത് പരമാവധി മികവുറ്റതാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ലേഖന പരമ്പരയുടെ രണ്ടാം ഭാഗമാണ് ഇത്.

കേരളത്തിലെ ക്രൈസ്തവ സഭകള്‍: (999--- ഭാഗം ഒന്ന്

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളെപ്പറ്റി ഒരു ചെറുതും എന്നാല്‍ വായനക്കാര്‍ക്ക് വിജ്ഞാനദായകവുമായേക്കാവുന്ന ഒരു ചെറു പഠനത്തിനു ഞങ്ങള്‍ മുതിരുകയാണ്. ഈ പരമ്പരയില്‍ കേരളത്തിലെ എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും ചരിത്രം, വിശ്വാസസംഹിതകള്‍ എന്നിവ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനാണു ടീം കാര്‍മല്‍ ഇവിടെ ശ്രമിക്കുന്നത്. ഇതൊരു വിമര്‍ശനാത്മകമായ പഠനമല്ല, പ്രത്യുത, ഓരോ സഭയുടെയും ചരിത്രം അതതു സഭകളുടെ വീക്ഷണകോണില്‍ നിന്നും പരിശോധിക്കാനാണ് ഞങ്ങള്‍ മുതിരുന്നത്. ഇത് ഒരു പൂര്‍ണ്ണമായ ഒരു പഠനം ആയിക്കൊള്ളണം എന്നുമില്ല. പരിധികള്‍ക്കുള്ളില്‍ നിന്നും ഇത് പരമാവധി മികവുറ്റതാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

ആദ്യമായി കേരളത്തിലെ ഏറ്റവും വലിയ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം ആയ സീറോമലബാര്‍ സഭ കത്തോലിക്കാ സഭയുടെ തന്നെ മറ്റൊരുപൌരസ്ത്യ സഭാവിഭാഗം ആയ മലങ്കര കത്തോലിക്കാ സഭ എന്നിവയെ പറ്റി ഇവിടെ സംക്ഷിപ്തം ആയി വിശദീകരിക്കുന്നു.

ഉയിര്‍പ്പ് പെരുന്നാള്‍ ആശംസകള്‍


മഹത്തായ ത്യാഗത്തിന്‍റെയും സമാധാനത്തിന്‍റെയും തത്വങ്ങള്‍ ഉദ്ഘോഷിക്കുന്ന ഈ ഉയിര്‍പ്പ് പെരുന്നാള്‍ ദിവസത്തില്‍ പാണ്ടിത്തിട്ട സെന്റ്‌ സ്റ്റീഫെന്‍സ് ഓര്‍ത്തോഡോക്സ് പള്ളിയുടെ ഹൃദ്യമായ ആശംസകള്‍ 

വചനിപ്പ്‌ പെരുന്നാള്‍ (മാര്ച്ച് 25)

"പ്രാര്‍ത്ഥിപ്പാന്‍ ദൈവത്തിന്‍ മുന്‍പില്‍ 
മറിയാം നിന്നീടും നേരത്തഗ്നിജ്വാലാവൃതനാം
ദൂതന്‍ സവിധെ ചെന്നുര ചെയ്തേവം
രാജ തനൂജന്‍ മേവുമതാം
മണി മന്ദിരമേ ശ്ലോമോ തേ
നിന്നിലമര്ന്നീടും ധനവാന്‍ ക്ഷാമം ജനതയ്ക്കാറ്റിടുവാന്‍-നിന്നഗതിത്വം മായിച്ചാന്‍ " 

ഓശാന പെരുന്നാള്‍

കര്‍ത്താവിന്റെ കഷ്ടാനുഭവത്തിനു മുന്നോടിയായി താന്‍ ജരുസലെമിലേക്ക് എഴുന്നള്ളിയതിന്റെ ഓര്‍മ്മകളുമായി നാം ഓശാന പെരുന്നാള്‍ ആചരിക്കുന്നു. തന്നെത്താന്‍ താഴ്ത്തി കഴുതപ്പുറത്തേറി എഴുന്നള്ളിയ ദൈവപുത്രനെ ഒലിവിന്‍ കൊമ്പുകളും, പുഷ്പങ്ങളും, ഈന്തപ്പനയോലകളും, ഹോശാന സ്തുതികളുമായി യെരുശലേം നഗരം സ്വീകരിച്ചു.

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പാതി നോമ്പ്

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ദീര്‍ഘദര്‍ശിമാരുടെ തലവനായ മോശ തന്റെ വടി ഇസ്രായേല്‍ പാളയത്തിന് നടുവില്‍ നാട്ടിയപ്പോള്‍ അത് ഇസ്രായേല്‍ ജനതയുടെ സംരക്ഷണത്തിന് ഉതകിയത് പോലെ, ഈ പാതി നോമ്പില്‍ അനുഗ്രഹത്തിനും, ശിക്ഷാവിധികളില്‍ അകപ്പെടാതിരിക്കുവാനും,  ജീവദായകമായ നിന്റെ സ്ലീബായുടെ അടയാളത്തെ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കേണമേ. സ്ലീബയാല്‍ ഞങ്ങളുടെ മനസുകളെ വെടിപ്പാക്കേണമേ, ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും രക്ഷയുടെ പ്രത്യാശ ഞങ്ങളില്‍ നിറയ്ക്കുകയും  ചെയ്യേണമേ. ആമേന്.

ഈ മനുഷ്യന്‍ വാസ്തവത്തില്‍ നീതിമാന്‍ ആയിരുന്നു.(ധ്യാനം)

യേശുവിനെ ക്രൂശിച്ച പടക്കൂട്ടത്തിലെ ശതാധിപന്റെ ആത്മഗതം വലിയ വിശ്വാസ പ്രഖ്യാപനമായി ഞങ്ങള്‍ കാണുന്നു. ആറാം മണി ആയപ്പോള്‍ സൂര്യന്‍ ഇരുണ്ടു അന്ധകാരമായി, ദൈവമന്ദിരത്തിലെ തിരശീല നടുവേ ചിന്തി. ഈ അന്ധകാരവും തമസ്കരണവും കണ്ടു ഞങ്ങള്‍ ഭയപ്പെടുന്നു കര്‍ത്താവേ!. പക്ഷെ അപ്പോഴും നീ നീതിമാന്‍ ആണെന്ന് വിശ്വസിക്കുവാനും നിന്നെ ദൈവപുത്രനെന്നു വിളിച്ചു ഈ ലോകത്തിനു സാക്ഷിക്കുവാനും പലപ്പോഴും ഞങ്ങള്‍ക്ക് സാധിക്കുന്നില്ല.

മഹിമയോടക്കബറീന്നും

ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയമാണു പരിശുദ്ധ നോമ്പ്കാലം. ഓരോ ജാഗരണങ്ങളും ഈ ബന്ധം സുദൃഡമാക്കുന്നു. പ്രതിസന്ധികളില്‍ ഇടരുവാന്‍ ഇടതരാത്ത ഒരു ദൈവം കര്‍മ്മമണ്ഡലത്തെ ഫലപ്രദമാക്കുന്ന ഒരു യാഹ്. ശത്രുവിനെ നിഷ്പ്രഭനാക്കുന്ന ഒരു വിജയക്കൊടി. "യഹോവാ നിസ്സി" സ്വയം സമര്‍പ്പണത്തില്‍ ഇവ നമുക്ക് പ്രാപ്യമാവുകയാണ്.

നോമ്പ് കാല ചിന്തകള്‍ - 1

സകലത്തിന്റെയും ഉടയവനായ കര്‍ത്താവേ, ഇന്നേ ദിവസം പാപം കൂടാതെ ഇരിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ. നീതിയില്‍ ഞങ്ങള്‍ പാലിക്കപ്പെടേണമേ.
വലിയ നോമ്പില്‍ പ്രഭാതത്തിന്റെ സ്തുതിപ്പ് ആണിത്. ഇത് തന്നെ ആയിരിക്കണം ഓരോ വിശ്വാസികളുടെയും നോമ്പുകാല പ്രാര്‍ഥനയും. വാഴ്ത്തപെട്ടവനായ കര്‍ത്താവിന്റെ കരുണ നമ്മുടെ മേല്‍ ബലപ്പെടുവാന്‍ ഈ ലോകത്തിന്റെ പരീക്ഷണങ്ങള്‍ക്കായി ശക്തി പ്രാപിക്കുവാന്‍ തിന്മയില്‍ നിന്നും പാപത്തില്‍ നിന്നും ഒഴിഞ്ഞുള്ള വിവേകപൂര്‍ണ്ണമായ നോമ്പ് നമ്മളെ ശക്തിപ്പെടുത്തും.വെടിപ്പോട് കൂടി നോമ്പ് നോല്‍ക്കുകായും

പ്രാര്‍ത്ഥനയോടെ അമ്പതു നോമ്പിലേക്ക്


കര്‍ത്താവിന്റെ കഷ്ടാനുഭവത്തിന്റെ സ്മരണയുടെ ഒരുക്കമായി കൈക്കൊള്ളുന്ന അമ്പതു നോമ്പ് അഥവാ വലിയ നോമ്പ് സഭയിലെ എറ്റവും പ്രാധാന്യമേറിയ നോമ്പാണ്. അമ്പതു നോമ്പ് അനുഷ്ടിക്കുന്നത് ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കാനും, ആ പീഡാനുഭവത്തിലേക്ക് താദ്ദാത്മ്യപ്പെടാനും, ജീവിതത്തില്‍ നേരിടുന്ന വൈഷമ്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനും, ത്യാഗങ്ങള്‍ സഹിക്കാനും സര്‍വ്വോപരി ജീവിതത്തില്‍ ദൈവിക സാന്നിധ്യം രൂപപ്പെടുത്താനുമാണ്.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016